Posts

പ്രേതം !

Image
കുടുംബ വീട്ടില്‍ ഒത്തുകൂടുമ്പോള്‍ രാത്രി കസിന്‍സൊക്കെ കൂടി താഴെ വിരിച്ച കിടക്കയില്‍ ചുറ്റിയിരുന്ന് പ്രേതകഥകള്‍ പറഞ്ഞ്/കേട്ട് പേടിച്ചവരും പേടിപ്പിച്ചവരും ആയിരിക്കുമല്ലോ അധികമാളുകളും ?...ഞങ്ങളും ചെയ്യാറുണ്ടായിരുന്നു ഈ പരിപാടി..ഒരു മൂന്നാല് വര്‍ഷം മുന്നെയായിരുന്നു അവസാനം ഇങ്ങനെ ഒത്തുകൂടിയത്‌...പ്രധാന പ്രേതകഥാ കാഥികനായിരുന്ന മൂത്ത കസിന്‍ ബാറ്റന്‍ കൈമാറി സ്വന്തം മുറിയില്‍ വിശ്രമജീവിതം നയിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ ഇത്തരം ഒത്തുകൂടലുകളില്‍ ബാക്കിയുള്ളോന്മാരെ കഥ പറഞ്ഞ് പേടിപ്പിക്കേണ്ട ചുമതല ഈയുളളവനായി... പിശാചിന്റെ കഥകള്‍, യക്ഷിക്കഥകള്‍, ജിന്നിന്റെ കഥകള്‍, പോസ്റ്റുമോര്‍ട്ടം കഥകള്‍ , എന്നുവേണ്ട പേടിയും അറപ്പും ഉളവാക്കുന്ന കഥകള്‍ വായിച്ചതും കേട്ടതുമൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞ് എന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചു പോന്നു..പേടിയെക്കാളുപരി കഥ ശ്രദ്ദിച്ചു കേട്ടിട്ട് ഇടയ്ക്ക് അതുമായി ബന്ധപ്പെട്ട് അവന്മാര് ഓരോന്ന് ചോദിക്കുന്നത് കേള്‍ക്കാനും വ്യക്തമാക്കി പറഞ്ഞ് കൊടുക്കാനും എനിക്ക് ഇഷ്ടമായിരുന്നു... അങ്ങനെയൊരിക്കല്‍ അവസാനം ഒത്തുകൂടിയത് ചെറിയച്ഛന്റെ വീട്ടിലായിരുന്നു..റോഡിനോട് ചേര്‍ന്ന വീട്....